headerlogo
recents

170ാം മത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷിച്ചു 

സെക്രട്ടറി ദാസൻ പറമ്പത്ത് പീത പതാക ഉയർത്തി.

 170ാം മത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷിച്ചു 
avatar image

NDR News

20 Aug 2024 07:52 PM

 കൊയിലാണ്ടി :കൊയിലാണ്ടി എസ്. എൻ. ഡി പി. യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ജയന്തി സമുചിതമായി ആഘോഷിച്ചു. കാലത്ത് ഗുരുപുജ യൂണിയൻ ഓഫീസിൽ നടന്നു .തുടർന്നു ഓഫീസ് പരിസരത്തു പീത പതാക സെക്രട്ടറി ദാസൻ പറമ്പത്ത് ഉയർത്തി. തുടർന്ന് ഉച്ചക്ക് കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ രോഗികൾക്കു ആശ്രീതർക്കും അന്നദാനം നടത്തി.

   ഉച്ചക്ക് കോമത്തുകര ഗുരു മന്ദിരത്തിൽ ഗുരു ദേവ പ്രഭാഷണം നടത്തി സംസ്‌കൃത ആചര്യൻ പി. കെ സന്തോഷ്‌ മാസ്റ്റർ പ്രഭാഷണം നടത്തി പ്രസിഡന്റ് കെ. എം രാജീവൻ അധ്യക്ഷത വഹിച്ചു. കോമത്തുകര ഗുരു ദേവ മന്ദിരത്തിൽ ആർഭാടങ്ങൾ ഇല്ലാതെ നൂറുക്കണക്കിന് ആളുകൾ പീത പതാകയ്ക്ക് മുൻപിൽ അണിനിരന്നു. ഘോഷ യാത്ര ശ്രീ പയറ്റുവളപ്പിൽ ശ്രീ ദേവി ക്ഷേത്രത്തിൽ സമാപിച്ചു.

   യൂണിയൻ പ്രസിഡന്റ് കെ. എം. രാജീവൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, വികെ. സുരേന്ദ്രൻ, കെ. കെ. ശ്രീധരൻ, സുരേഷ് മേലേപ്പുറത്തു, കുഞ്ഞികൃഷ്ണൻ, കെ. കെ. ചോയിക്കുട്ടി, പുഷ്പരാജ് പി. വി, സന്തോഷ്‌ കുമാർ, ആശ എം. പി, സി. കെ. ജയദേവൻ, ശ്രീജു പി. വി, ഗോവിന്ദൻ പിടിയാക്കണ്ടി, സോജൻ കെ. ടി, ചന്ദ്രൻ, നിത്യ ഗണേശൻ, ബാബു കോയരി, ആദർശ് അർ. ദാസ്, സുരഭി സുരേഷ്, കുമാരൻ കെ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

NDR News
20 Aug 2024 07:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents