headerlogo
recents

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കാതൽ മികച്ച ചിത്രം

മികച്ച നടൻ പൃഥ്വിരാജ്; മികച്ച നടിക്കുള്ള അവാർഡ് ഉർവശിയും ബീന ആർ ചന്ദ്രനും പങ്കിട്ടു

 സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; കാതൽ മികച്ച ചിത്രം
avatar image

NDR News

16 Aug 2024 01:35 PM

തിരുവനന്തപുരം: 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പൃഥ്വിരാജ് മികച്ച നടനായി. മികച്ച നടിക്കുള്ള അവാർഡ് ഉർവശിയും  ബീന ആർ ചന്ദ്രനും പങ്കിട്ടു.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ്. വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടറിയേറ്റിലെ പി.ആർ.ചേമ്പറിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
     മികച്ച ജനപ്രിയ ചിത്രമായത് ബ്ലെസി പൃഥ്വിരാജ് ടീമിന്റെ ആടു ജീവിതമാണ്. ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ഇതേ സിനിമയിലൂടെ ബ്ലെസി മികച്ച സംവിധായകനായി. മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ആടുജീവിതത്തിലൂടെ ബ്ലസ്സിക്ക് ലഭിച്ചു.
     ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഊർവ്വശി വീണ്ടും മികച്ച നടിയായി. തടവ് എന്ന ചിത്രത്തിലെ ഗീത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബീന ആർ ചന്ദ്രനും മികച്ച അഭിനയത്തിനുള്ള പുരസ്കാരം പങ്കിട്ടു.
    കാതല്‍ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി മാത്യൂസ് പുളിക്കല്‍. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍). മികച്ച നവാഗത സംവിധായകനായി ഫാസിൽ റസാഖ് തെരഞ്ഞടുക്കപ്പെട്ടു. തടവ് എന്ന ചിത്രത്തിന്റെ സംവിധായകനാണ്. 
    മികച്ച ഗായകനായി വിദ്യാധരൻ മാസ്റ്റർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഗായിക ആൻ ആമി ചിത്രം പാച്ചുവും അത്ഭുത വിളക്കും. മകിച്ചഗാന രചയിതാവ് ഹരീഷ് മോഹനനാണ്. മികച്ച പശ്ചാത്തല സംഗീത സംവിധായകൻ : മാത്യൂസ് പുളിക്കൽ (കാതല്‍ ദി കോർ).

NDR News
16 Aug 2024 01:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents