headerlogo
recents

രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക്

നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

 രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക്
avatar image

NDR News

15 Aug 2024 07:42 AM

   ഡൽഹി :രാജ്യം ഇന്ന് 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം @2047 എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി യാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ.

  6000 ത്തോളം പേരാണ് ഈ വർഷം സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളുടെ ഭാഗമായി പങ്കെടുക്കുക.യുവാക്കൾ, വിദ്യാർഥികൾ ഗോത്രവിഭാഗത്തിൽ പ്പെട്ടവർ, കർഷകർ, തുടങ്ങിയവ രാണ് അതിഥികളുടെ പട്ടികയിൽ ഉള്ളത്.

 പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരും ചടങ്ങിന്റെ ഭാഗമാകും. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആണ് സ്വീകരിക്കുക. ചെങ്കോട്ടയിൽ എത്തുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തിലും രാജ് ഘട്ടിലും ആദരാഞ്ജലികൾ അർപ്പിക്കും.

  ജമ്മുവിലെ ഭീകരാക്രമണങ്ങളുെട പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. പഞ്ചാബിലും ജമ്മുവിലും ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘങ്ങൾ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വിഐപി കൾക്കും, പ്രധാനമന്ദിരങ്ങൾ, ജനങ്ങൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി.

NDR News
15 Aug 2024 07:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents