headerlogo
recents

വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു

ചടങ്ങ് സി.എം.ഐ എക്സിക്യൂട്ടീവ് ഡയരക്ടർ ഫാദർ സിബി പുളിക്കൽ ഉദ്ഘാടനം ചെയ്തു. 

 വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു
avatar image

NDR News

12 Aug 2024 08:57 PM

    കോഴിക്കോട്: നാഷനൽ എൻ.ജി.ഒ. കോൺഫെഡറേഷൻ കാർബിക് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സഹായത്തോടു കൂടി കോഴിക്കോട് ജില്ലയിൽ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. ചടങ്ങ് സി.എം.ഐ.എക്സിക്യൂട്ടീവ് ഡയരക്ടർ ഫാദർ സിബി പുളിക്കൽ ഉദ്ഘാടനം ചെയ്തു. 

   ശുദ്ധമായ കുടിവെള്ളം സമൂഹ ത്തിന് പ്രധാനം ചെയ്യുന്നതിൽ നാഷനൽ എൻ.ജി.ഒ. കോൺഫെഡറേഷൻ്റെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. 

  കോഴിക്കോട് അമലാപുരി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് മോഹനൻ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.എൻ.ജി.ഒ.ഡയരക്ടർ ബേബി കിഴക്കെ ഭാഗം മുഖ്യ പ്രഭാഷണം നടത്തി. 

    അഡ്വ.പി. ജാനകി, ജോയ് നെടുംമ്പള്ളി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു സ്വാഗതവും സ്റ്റാർസ് ഡയരക്ടർ ഫാദർ ജോസ് പ്രകാശ് നന്ദിയും പറഞ്ഞു. സിദ്ധാർത്ഥൻ, ഷീന, സബീർ, പ്രജീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.

NDR News
12 Aug 2024 08:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents