headerlogo
recents

മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ 9 പേർ അറസ്റ്റിൽ

ഇൻഫോപാർക്ക് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 മയക്കുമരുന്നുമായി യുവതി ഉള്‍പ്പെടെ 9 പേർ അറസ്റ്റിൽ
avatar image

NDR News

10 Aug 2024 10:34 AM

    കൊച്ചി :കൊച്ചിയിൽ മയക്കു മരുന്നുമായി യുവതി ഉള്‍പ്പെടെ 9 പേർ അറസ്റ്റിൽ. കാക്കാനാട് ടി.വി സെന്ററിന് സമീപത്തെ ഹാർവെസ്റ്റ് അപ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

     ഇന്നലെ രാത്രി 12 മണിയോടെ യായിരുന്നു പ്രതികളെ പിടികൂടി യത്. ഇവരിൽ നിന്നും 13 .522 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇൻഫോപാർക്ക് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

     പാലക്കാട് സ്വദേശി ജമീല മൻസിലിൽ സാദിഖ് ഷാ, പാലക്കാട് സ്വദേശി ബിഷാരത്ത് വീട്ടിൽ സുഹൈൽ ടി.എൻ, പാലക്കാട് സ്വദേശി കളംപുറം വീട്ടിൽ രാഹുൽ.കെ.എം, പാലക്കാട് സ്വദേശി ആകാശ്.കെ,തൃശൂർ സ്വദേശി നടുവിൽപുരക്കൽ വീട്ടിൽ അതുൽകൃഷ്ണ,തൃശൂർ സ്വദേശി മുഹമ്മദ് റംഷീഖ് പി ആർ, തൃശൂർ സ്വദേശി നിഖിൽ എം.എസ്, തൃശൂർ സ്വദേശി നിധിൻ യു.എം, തൃശൂർ സ്വദേശിനി രാഗിണി എന്നിവരാണ് പിടിയിലായത്.

 

NDR News
10 Aug 2024 10:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents