headerlogo
recents

അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്; വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ

ഷിരൂരിൽ ഓറഞ്ച് അലേർട്ട്.

 അർജുനായുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക്; വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ
avatar image

NDR News

26 Jul 2024 07:56 AM

   കർണാടക :ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗാവലി നദിയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള ശ്രമം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക്. കാലാവസ്ഥ വളരെ പ്രതികൂലമായ സാഹചര്യമാണ് ഇപ്പോൾ മേഖലയിൽ തുടരുന്നത്. മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. അതിനാൽ തന്നെ നദിയിൽ ഇറങ്ങി ഒരു തിരച്ചിൽ ദുഷ്കരം ആണെന്നാണ് വിദഗ്ധർ പറയുന്നത്.

 കാലാവസ്ഥ അനുകൂലം ആകുന്നത് വരെ കാത്തിരിക്കാനാണ് നിലവിലെ തീരുമാനം.നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. മൂന്നിടങ്ങളിൽ നിന്നായി സിഗ്നൽ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവൻ റിട്ട മേജർ ജനറൽ ഇന്ദ്രബാലൻ ഇന്നലെ അറിയിച്ചത്.

  ലഭിച്ച സിഗ്നലിൽ ഒന്നിൽ നിന്നും ഒന്നിൽ കൂടുതൽ സിഗ്നൽ ലഭിച്ചതായും മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാൽ മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കൂ. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തി യതായി സ്ഥിരീകരിച്ചിരുന്നു.

NDR News
26 Jul 2024 07:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents