headerlogo
recents

അർജ്ജുനായുള്ള തിരച്ചിൽ ;ദൗത്യത്തിന് ആക്ഷൻ പ്ലാൻ, മേജർ ജനറൽ ഇന്ദ്രബാലൻ നേതൃത്വം നൽകും

ഉത്തര കന്നഡ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്.

 അർജ്ജുനായുള്ള തിരച്ചിൽ ;ദൗത്യത്തിന് ആക്ഷൻ പ്ലാൻ, മേജർ ജനറൽ ഇന്ദ്രബാലൻ നേതൃത്വം നൽകും
avatar image

NDR News

25 Jul 2024 08:32 AM

    കർണാടക:ആക്ഷൻ പ്ലാൻ തയ്യാറാക്കി പത്താംദിവസത്തെ തിരച്ചിലിനിറങ്ങാനൊരുങ്ങി ദൗത്യസംഘം. പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിനാണ്. ശക്തമായ മഴയും നദിയിലെ കുത്തൊഴുക്കും ദൗത്യ സംഘത്തിന് പ്രതിസന്ധിയാകുമോയെന്ന് ആശങ്കയുണ്ട്. തിരച്ചിലിൽ വെല്ലു വിളിയായി ഷിരൂരിൽ കനത്ത മഴ തുടരുകയാണ്.

   ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

  ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും. കരയ്ക്കും പുഴയിലെ മൺകൂനയ്ക്കും ഇടയിലുളള സ്ഥലത്താണ് ഇന്നലെ ട്രക്ക് കണ്ടെത്തിയത്. കനത്ത മഴയ്ക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ ഇന്നലെ തിരച്ചിലും മണ്ണ് നീക്കലും നിർത്തിവച്ചിരുന്നു.

  ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ എത്തി അതിനുളളിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കും. തുടർന്ന് ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങളാരംഭിക്കും.

NDR News
25 Jul 2024 08:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents