headerlogo
recents

പോലീസിനെ കബളിപ്പിച്ച് മയക്കു മരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

പൊലീസിനെ കബളിപ്പിച്ച് മുങ്ങിയത് ശ്രീലങ്കന്‍ പൗരന്‍.

 പോലീസിനെ കബളിപ്പിച്ച് മയക്കു മരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു
avatar image

NDR News

24 Jul 2024 07:30 PM

  എറണാകുളം :കോടതിയില്‍ ഹാജരാക്കാനെത്തിച്ച ശ്രീലങ്കന്‍ പൗരന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മയക്കുമരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിക്കുമ്പോഴായിരുന്നു പ്രതി മുങ്ങിയത്.

   ശ്രീലങ്കന്‍ പൗരന്‍ അജിത് കിഷാന്ത് പെരേരയാണ് രക്ഷപ്പെട്ടത്. പ്രതിയെ എറണാകുളം കോസ്റ്റല്‍ പൊലീസ് ആയിരുന്നു മയക്കുമരുന്ന് കേസില്‍  പിടികൂടിയത്.തുടര്‍ന്ന് എറണാകുളം ജില്ലാ ജയിലിലായിരുന്ന പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ സെന്‍ട്രല്‍ ജയിലില്‍ വച്ച് പ്രതിയുടെ കയ്യില്‍ നിന്ന് നിരോധിത ലഹരി വസ്തു കണ്ടെത്തിയതിന് കേസെടുത്തി രുന്നു. 

    ഈ കേസില്‍ കോടതിയില്‍ ഹാജരാക്കാനെത്തിക്കുമ്പോഴായിരുന്നു പ്രതി രക്ഷപ്പെട്ടത്.പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ പ്രതി വെള്ള ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

NDR News
24 Jul 2024 07:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents