ആവളയിലെ ഗുളികപ്പുഴക്ക് സമീപം ആൾ താമസം ഇല്ലാത്ത പ്രവാസിയുടെ വീട് ആക്രമികൾ അടിച്ചു തകർത്തു
ഗൾഫിൽ ജോലിചെയ്യുന്ന ആവളയിലെ ചാലിൽമൊയ്തു വിൻ്റെ ആൾ താമസം ഇല്ലാത്ത വീട് അക്രമികൾ അടിച്ചുതകർത്തത്.
ആവള : ഗുളികപ്പുഴക്ക് സമീപം ആൾ താമസം ഇല്ലാത്ത പ്രവാസിയുടെ വീട് ആക്രമികൾ അടിച്ചു തകർത്തു. കഴിഞ്ഞദിവസമാണ് ഗൾഫിൽ ജോലിചെയ്യുന്ന ആവളയിലെ ചാലിൽ മൊയ്തുവിൻ്റെ ആൾ താമസം ഇല്ലാത്ത വീട് അക്രമികൾ അടിച്ചുതകർത്തത്. വീടിൻ്റെ 4 ഭാഗത്തുമുള്ള ജനൽ ഗ്ലാസ് കൾ,വാതിലുകൾ, ഇലക്ടിസിറ്റി മെയിൻസ്വിച്ച്, മീറ്റർ. വാട്ടർടാങ്ക് തുടങ്ങി സകലതും അക്രമികൾ അടിച്ചുതകർത്തു.കൂടാതെ കിണറ്റിൽ വിഷം കലർത്തിയ മിശ്രിതം ഒഴിച്ചതായും സംശയിക്കുന്നു.
കഴിഞ്ഞദിവസത്തെ രാത്രി പെയ്ത കനത്ത മഴയെ മറയാക്കിയാണ് ഈ ക്രൂരകൃത്യം നടത്തിയത്.ആക്രമണത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. മേപ്പയൂർ പോലീസിൽ പരാതി നൽകി അന്വേഷണമാരംഭിച്ചു.
.