headerlogo
recents

അർജുനന്റെ ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം

നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന.

 അർജുനന്റെ ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം
avatar image

NDR News

22 Jul 2024 06:02 PM

   കർണ്ണാടക :കർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.

   ഇന്ന് നടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം  നദിയിലേക്ക് പതിച്ചേക്കാമെന്ന നിഗമനത്തിലാണ് സൈന്യം. അതേസമയം അർജുനനായുള്ള തിരച്ചിൽ ഏഴാം ദിനം പിന്നിടുകയാണ്.അര്‍ജുന്‍റെ ലോറി റോഡരികിൽ നിര്‍ത്തിയിട്ടുണ്ടാ കാമെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്രയും ദിവസങ്ങൾ റോഡിലെ മൺകൂനയിൽ പരിശോധന നടത്തിയത്. എന്നാൽ ഇതുവരെ ഒന്നും കണ്ടെത്താനായില്ല എന്ന വസ്തുത അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയർത്തുകയാണ്.

  തിരച്ചിൽ നടത്തുന്നതിന് നേരത്തെ മതിയായ മെഷിനറി ഇല്ലാതിരുന്നതിനാൽ കൂടുതൽ മെഷിനറി എത്തിച്ചായിരുന്നു ഇന്നത്തെ പരിശോധന. എന്നാൽ ഇന്നും ശ്രമം വിഫലമായി.നിലവിൽ റഡാര്‍ ഉപയോഗിച്ച് പുഴയിലും പരിശോധന നടത്തുന്നുണ്ട്. വളരെ ആഴത്തിലും ദൂരത്തിലും നിന്ന് സിഗ്നല്‍ കണ്ടെത്താന്‍ ഈ റഡാറിന് ശേഷിയുണ്ട്. എന്നാൽ നദിയിൽ വലിയ അളവിൽ മൺകൂനയുളളത് തിരിച്ചടിയാണ്. സ്കൂബ ഡൈവേഴേ്സ് സംഘമാണ് ഗം​ഗം​ഗാവലി പുഴയില്‍ തെരച്ചില്‍ നടത്തുന്നത്.

   മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ​പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിലെ പരിശോധനക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവികസേന. അതേസമയം അർജുന് വേണ്ടിയുള്ള തെരച്ചിലിൽ കരഭാഗത്തെ പരിശോധന ഇന്ന് പൂർത്തിയാക്കുമെന്ന് എംഎൽഎ സതീഷ് സൈൽ അറിയിച്ചു. നാളെ മുതൽ പുഴയിൽ കൂടുതൽ പരിശോധന നടത്തും.

NDR News
22 Jul 2024 06:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents