headerlogo
recents

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; റഡാർ എത്തി

ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെ യാകും തിരച്ചിൽ നടത്തുക.

 അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു; റഡാർ എത്തി
avatar image

NDR News

20 Jul 2024 10:25 AM

  കർണ്ണാടക:കർണാടകയിലെ മണ്ണിടിച്ചിലിൽ ലോറിയടക്കം കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് (30) വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തിരച്ചിൽ നടത്തുക. ഇതിനായി റഡാർ സംവിധാനം എത്തിച്ചു. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ എത്തിയാണ് തിരച്ചിൽ നടത്തുന്നത്.തിരച്ചിൽ നടക്കുന്ന തിനിടെ മഴ കനക്കുന്നത്, മണ്ണിടിച്ചിൽ വീണ്ടുമുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് രക്ഷാപ്രവർത്തകർ അറിയിക്കുന്നത്.

   മണ്ണിടിഞ്ഞ ഭാഗത്ത് ലോറി കുടുങ്ങിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഏകദേശം 100 അടിയിലധികം താഴ്ചയിലായിരിക്കും ലോറി ഉണ്ടാകുക എന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ അത് കണ്ടെത്താൻ കഴിയുമെന്നും അവർ വിശദീകരിക്കുന്നു. കുറഞ്ഞപക്ഷം ലോറി കിടക്കുന്ന പ്രദേശമെങ്കിലും കണ്ടെത്താൻ ആയാൽ ദൗത്യം കൂടുതൽ സുഗമമാകും.

 നാവികസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പോലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തിന് അഞ്ചാം ദിനത്തിൽ സംഭവ സ്ഥലത്തുണ്ട്. അപകടത്തിന്റെ വാർത്തകൾ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അർജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

 

NDR News
20 Jul 2024 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents