headerlogo
recents

കണ്ണൂരിൽ നിധി കുംഭം കണ്ടെത്തി ; പുരാവസ്തു വകുപ്പ് പരിശോധിക്കുന്നു

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടെ നിധിയെന്ന് തോന്നിക്കുന്ന ഈ വസ്തുക്കൾ കണ്ടെത്തിയത്.

 കണ്ണൂരിൽ നിധി കുംഭം കണ്ടെത്തി ; പുരാവസ്തു വകുപ്പ് പരിശോധിക്കുന്നു
avatar image

NDR News

13 Jul 2024 11:03 AM

   കണ്ണൂർ :കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടെ നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായി പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തി യുടെ റബർ തോട്ടത്തിൽ നിന്നാണ് ഒരു കുടം തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തിയത്.

  ആഭരണങ്ങളും നാണയങ്ങളും ആണ് കുടത്തിലിനുള്ളിലുള്ളത്.17 മുത്തുമണികൾ, 13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിങ്ങനെയാണ് കുടത്തിനുള്ളിലെ വസ്തുക്കളുടെ കണക്കുകൾ. മണ്ണിൽ നിന്ന് കുഴിച്ചെടുക്കവേ ആദ്യം ബോംബ് ആണെന്നാണ് തൊഴിലാളികൾ കരുതിയത്.

  ലഭിച്ച വസ്തുക്കൾ അടങ്ങിയ കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. ഇവ സ്വർണ്ണം പൂശിയതാണോ എന്നും സംശയമുണ്ട്.  ഇവ പുരാവസ്തു വകുപ്പിന്റെ പരിശോധനയിലാണ്.

NDR News
13 Jul 2024 11:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents