കെ എസ് പ്രവീണ്‍കുമാര്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കമായി
പ്രദര്‍ശനം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.
തൃശൂര്‍: മീഡിയ അക്കാദമി തൃശൂര്‍ പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് നടത്തുന്ന കെ എസ് പ്രവീണ്‍കുമാര്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് തുടക്കം. കേരള സാഹിത്യ അക്കാദമി ഹാളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ചു. പ്രദര്‍ശനം രാവിലെ 10.30 ന് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു.പ്രവീണ്‍ കുമാറിന്റെ സ്മരണാര്‍ത്ഥം തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡും ചടങ്ങില്‍ നടന്നു.
ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ എ സനേഷിന്റെ‘സീക്കിങ് സൊലേസ് ഇന്‍ സോളിറ്റിയൂഡ്' ചിത്രത്തിനാണ് പുരസ്‌കാരം.അകാലത്തില്‍ അന്തരിച്ച ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനു ണ്ടാവുക.
പി ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ എസ് സുഭാഷ്, മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു. രാവിലെ 9.30 മുതല്‍ വൈകിട്ട് 6.30 വരെയാണ് പ്രദര്‍ശനം. പ്രദര്‍ശനം ഞായറാഴ്ച അവസാനിക്കും.