ബാലുശ്ശേരി സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു
നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്കൂളിൽ നടന്ന ശില്പശാല ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗീത. പി ഉദ്ഘാടനം ചെയ്തു
നന്മണ്ട:ബാലുശ്ശേരി സബ് ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ജാഗ്രത സമിതി കൺവീനർമാർക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിച്ചു.നന്മണ്ട ജ്ഞാനപ്രദായനി എ എൽ പി സ്കൂളിൽ നടന്ന ശില്പശാല ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഗീത. പി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി കെ എൻ അധ്യക്ഷം വഹിച്ചു.
ചടങ്ങിൽ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ജാഗ്രത സമിതി കോ ഓർഡിനേറ്റർ ഹബീബ് മാസ്റ്റർ, ഷഫീഖ് കത്തറമ്മൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി കൺവീനർ സൗമ്യ സ്വാഗതവും ജോയിന്റ് കൺവീനർ കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.