headerlogo
recents

വയനാട് താമരശ്ശേരി ചുരത്തിൽ കാർ കത്തിനശിച്ചു.

വയനാട് താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ വച്ചാണ് കാര്‍ കത്തി നശിച്ചത്

 വയനാട് താമരശ്ശേരി ചുരത്തിൽ കാർ കത്തിനശിച്ചു.
avatar image

NDR News

09 Jul 2024 08:07 AM

താമരശ്ശേരി: വയനാട് താമരശ്ശേരി ചുരത്തിൽ കാർ കത്തിനശിച്ചു.വയനാട് താമരശ്ശേരി ചുരത്തില്‍ 9-ാം വളവിന്റെയും 8 എട്ടാം വളവിന്റെയും ഇടയില്‍ വച്ചാണ് കാര്‍ കത്തി നശിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുന്നു.ചുരത്തില്‍ ഇപ്പോള്‍ ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ചുരം കയറുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്,      

                കാറില്‍ ഉണ്ടായിരുന്നവര്‍ പെരിന്തല്‍മണ്ണ സ്വദേശികളാണെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഇവര്‍ പുറത്ത് ഇറങ്ങുകയായിരുന്നു. ആളപായമില്ല. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. 

 

NDR News
09 Jul 2024 08:07 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents