headerlogo
recents

കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

മുഹമ്മദ് മിസ്ബെൽ ആമീൻ (10), ആദിൽ ബിൻ മൂഹമ്മദ് (13) എന്നിവരാണ് മരിച്ചത്.

 കണ്ണൂരിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു
avatar image

NDR News

29 Jun 2024 05:59 PM

   കണ്ണൂർ: കണ്ണൂർ ഏച്ചൂർ മാച്ചേരി യിൽ രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു. മുഹമ്മദ് മിസ്ബെൽ ആമീൻ (10), ആദിൽ ബിൻ മൂഹമ്മദ് (13) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടയി ലാണ് അപകടം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കുട്ടികളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

   ഇരുവരും അയൽവാസിയായ മറ്റൊരു കുട്ടിയോടൊപ്പം തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുളത്തിനടിയിൽ ചെളി പുതഞ്ഞിരുന്നതിനാൽ രണ്ടുപേർ അതിൽ അകപ്പെട്ടുപോവുക യായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. 

  രണ്ടു കുട്ടികളും മുങ്ങിയത് കണ്ട മൂന്നാമത്തെ കുട്ടി കരഞ്ഞ് ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുക യായിരുന്നു. തുടർന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മിസ്ബലിന്റെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലും ആദിലിന്റെത് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

NDR News
29 Jun 2024 05:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents