മുക്കത്ത് റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ബസിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തുണയായത് ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ
മുക്കം: റോഡിൽ മറിഞ്ഞു വീണ സ്കൂട്ടർ യാത്രിക്കാരൻ ബസിനടിയിൽ കുടുങ്ങാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിൽ പെട്ട യുവാവിന് രക്ഷയായത്. മുക്കത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
മുക്കം പുൽപ്പറമ്പിലായിരുന്നു അപകടമുണ്ടായത്. വളവ് കഴിയവേ റോഡിലേക്ക് തെറിച്ച് വീണ സ്കൂട്ടർ യാത്രികൻ എതിർ വശത്തു നിന്ന് വന്ന സ്വകാര്യ ബസിനു മുന്നിൽ അകപ്പെടുകയായിരുന്നു. ഡ്രൈവർ ബസ് ഉടനെ ഇടത്തേക്ക് വെട്ടിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ ബസ്സിനടിയിൽ വീഴാതെ രക്ഷപ്പെട്ടു.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് തലനാരിഴയ്ക്ക് യുവാവിന് തുണയായത്. യുവാവിന് പരിക്കൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.