headerlogo
recents

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്

താമരശ്ശേരി - മുക്കം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്

 താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്
avatar image

NDR News

01 Jun 2024 10:25 AM

താമരശ്ശേരി: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരം. താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. 

     കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

     മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽ പെട്ടത്. വാഹനം നടപ്പാതയുടെ സ്ലാബ് തകർത്ത് സമീപത്തെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്.

NDR News
01 Jun 2024 10:25 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents