headerlogo
recents

കോവൂരിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

ചേവായൂർ പൊലീസാണ് കേസെടുത്തത്

 കോവൂരിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു
avatar image

NDR News

31 May 2024 10:58 PM

കോഴിക്കോട്: കോവൂരിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ചേവായൂർ പൊലീസാണ് കേസെടുത്തത്. ഹോട്ടലുടമയെയും കെട്ടിയ ഉടമയുടെയും മൊഴി രേഖപ്പെടുത്തും. 

      കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ അടച്ചിട്ട ഹോട്ടലിൽ ഇന്ന് വൈകീട്ട് നാല് മണിയോടൊണ് ദാരുണ സംഭവമുണ്ടായത്. മാലിന്യ ടാങ്ക് വൃത്തിയാക്കാനെത്തിയ റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിലെ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

     ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

NDR News
31 May 2024 10:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents