headerlogo
recents

കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം; കുപ്പിക്കള്ളന്മാർ പിടിയിൽ

നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് കവർന്നത്

 കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം; കുപ്പിക്കള്ളന്മാർ പിടിയിൽ
avatar image

NDR News

31 May 2024 11:02 AM

കക്കോടി: കക്കോടി ബിവറേജസ് സെൽഫ് സർവീസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കിയ യുവാക്കൾ പിടിയിൽ. നാലുദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് കവർന്നത്. അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിൻ പ്രഭാകരൻ (23) എന്നിവരെയാണ് ചേവായൂർ പോലീസ് അറസ്റ്റുചെയ്തത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെ ഉടൻ പിടികൂടും.

      അവധിയിലായിരുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ജോലിയിൽ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവ് കണ്ടെത്തിയത്. തുടർന്ന് ജീവനക്കാരുടെ സഹായത്തോടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെ മോഷണം നടന്നത് സ്ഥിരീകരിക്കുകയായിരുന്നു. 

      മേയ് 16, 19, 24, 25 തീയതികളിലായി തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയിലും എട്ടിനും ഒമ്പതിനും ഇടയിലുമുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. ഔട്ട്‌ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 3000 രൂപവരെ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യമാണ് മോഷണം പോയതെല്ലാം. അറസ്റ്റുചെയ്ത രണ്ടുപേരെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

NDR News
31 May 2024 11:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents