headerlogo
recents

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

പുല്ലിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

 മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി
avatar image

NDR News

31 May 2024 01:02 PM

മലപ്പുറം: ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുല്ലിപ്പുഴയിൽ കണ്ടെത്തി. ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിൻ്റെ മകൻ എ.വി. മുഹമ്മദ് ഫാദിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5 മണി മുതലാണ് ഫാദിലിനെ കാണാതായത്. 

      വയലിലെ വെള്ളക്കെട്ടിലോ, തോട്ടിലോ, ഭിത്തി കെട്ടാത്ത കിണറുകളിലോ വീണതാകുമോ എന്ന ആശങ്കയിൽ ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ നാട്ടുകാരോടൊപ്പം ചേർന്ന് ചേലേമ്പ്ര ഡി.ആർ.എഫ്. ഇവിടമാകെ പരിശോധന നടത്തിയിരുന്നു. കുറ്റപ്പാല പാറയിൽ റോഡിൻ്റെ അരികിലുള്ള തോടും വയലും കിണറും കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തിയത്. 

      ഇന്നലെ രാത്രി 10.30-ഓടെ ഡി.ആർ.എഫ്. തിരച്ചിൽ താൽക്കാലികമായി നിർത്തിയെങ്കിലും നാട്ടുകാർ 12.30 നും തിരച്ചിൽ തുടർന്നിരുന്നു. തുടർന്ന് ഇന്നു രാവിലെ 8 മണി മുതൽ ഫയർ ഫോഴ്സും, സ്കൂബാ ഡൈവിങ്ങ് സംഘവും ഉൾപ്പെടെ നടത്തിയ തിരച്ചിലിലാണ് ആദിലിൻ്റെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്നും കണ്ടെത്തിയത്.

NDR News
31 May 2024 01:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents