headerlogo
recents

കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ

ഒരു കുട്ടിയുടെ നില ഗുരുതരം

 കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ
avatar image

NDR News

30 May 2024 08:53 PM

കോഴിക്കോട്: ചാത്തന്നൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വെള്ളന്നൂർ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന മക്കളായ ആരാധ്യ, ആദിത് എന്നിവർക്കാണ് ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെ ഇവർ വയനാട് വൈത്തിരിയിലുള്ള ബാംബൂ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. 

      പിന്നീട് ഇവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.

      കഴിഞ്ഞ ദിവസം തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പൊന്മാനിക്കുടം സ്വദേശി ഉസൈബ (56) മരിച്ചത്. പെരിഞ്ഞനത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ നൂറിലധികം പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയിൽ എട്ടിലധികം ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടിയിരുന്നു. 

NDR News
30 May 2024 08:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents