നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്
ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്

നാദാപുരം: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. ഉമ്മത്തൂരിലും പാറക്കടവിലുമാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഉമ്മത്തൂർ സ്വദേശി ദിഖ്റ (8), കുന്നും മഠത്തിൽ ചന്ദ്രി (40) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് എട്ടു വയസ്സുകാരിക്ക് കടിയേറ്റത്. ഇരുവരെയും നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിടികൂടുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.