headerlogo
recents

ഓമശ്ശേരിയിൽ ചൂണ്ടയിടാൻ ശ്രമിച്ച പത്തുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം

 ഓമശ്ശേരിയിൽ ചൂണ്ടയിടാൻ ശ്രമിച്ച പത്തുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു
avatar image

NDR News

29 May 2024 09:18 AM

ഓമശ്ശേരി: കുളത്തിൽ ചൂണ്ടയിടാൻ ശ്രമിച്ച പത്തു വയസ്സുകാരൻ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ്‌ അജാസാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. 

      ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. ഉടനെ കുട്ടിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

       കനത്ത മഴയ്ക്കിടെ ഇന്നലെ മാത്രം മൂന്ന് പേർക്കാണ് കേരളത്തിൽ ജീവൻ നഷ്ടമായത്. അതേസമയം അടുത്ത ആറ് ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് തീവ്ര മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നു കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നൽകി.

NDR News
29 May 2024 09:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents