താമരശ്ശേരിയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സിന് നേരെ ആക്രമണം
ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം
താമരശ്ശേരി: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ്സിന് നേരെ താമരശ്ശേരിയിൽ ആക്രമണം. കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു ആക്രമണം.
കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ആക്രമം നടത്തിയതെന്ന് ബസ് ഡ്രൈവർ വ്യക്തമാക്കി. സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരനെ കയ്യേറ്റം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.