കുറ്റ്യാടിയിൽ ആരോഗ്യ പ്രവർത്തക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
മരിച്ചത് തീക്കുനി സ്വദേശിനി മേഘ്ന

കുറ്റ്യാടി: ആരോഗ്യപ്രവർത്തക മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചു. തീക്കുനി സ്വദേശിനി മേഘ്ന(23)യാണ് മരിച്ചത്. യുവതി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. മഞ്ഞപ്പിത്തം പിടിപെട്ട് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം, കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുകയാണ്. അഞ്ചു ദിവസത്തിനിടെ 46 പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം പിടിപെട്ടത്.