headerlogo
recents

വടകര മണ്ഡലത്തിൽ വിജയഘോഷങ്ങൾക്ക് നിയന്ത്രണം

ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്നും നിർദ്ദേശം

 വടകര മണ്ഡലത്തിൽ വിജയഘോഷങ്ങൾക്ക് നിയന്ത്രണം
avatar image

NDR News

27 May 2024 03:04 PM

വടകര: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി വടകര പാർലമെന്റ് മണ്ഡലത്തിൽ വിജയാഘോഷത്തിന് നിയന്ത്രണമേർപ്പെടുത്താൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനമായി. ഉത്തര മേഖല ഐ.ജി. വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമായത്. ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണമന്നും നിർദ്ദേശം. കണ്ണൂർ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ വടകര എസ്.പി. ഓഫീസിലാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസത്തെ ആഘോഷ പരിപാടികളുടെ നിയന്ത്രണമാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചർച്ചയായത്.

      ആഘോഷ പരിപാടികൾ രാതി ഏഴ് മണിക്ക് അവസാനിപ്പിക്കണം, ആഘോഷങ്ങൾക്ക് വാഹന പര്യടനം പാടില്ല തുടങ്ങിയവയാണ് നിയന്ത്രണങ്ങൾ. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും യോഗത്തിൽ ചർച്ചയായി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പ് നൽകിയെന്നും യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു.

     യോഗത്തിൽ സി.പിഎം., കോൺഗ്രസ്, മുസ്‌ലിം ലീഗ്, ആര്‍.എം.പി., ബി.ജെ.പി. പ്രതിനിധികൾ പങ്കെടുത്തു. കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ, വടകര റൂറൽ എസ്പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

NDR News
27 May 2024 03:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents