headerlogo
recents

കക്കയം - തലയാട് റോഡിലേക്ക് മരം കടപുഴകി വീണു; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രക്ഷപ്പെട്ടത് പനങ്ങാട് പഞ്ചായത്തംഗം

 കക്കയം - തലയാട് റോഡിലേക്ക് മരം കടപുഴകി വീണു; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
avatar image

NDR News

23 May 2024 04:21 PM

കക്കയം: ശക്തമായ കാറ്റിലും മഴയിലും കക്കയം - തലയാട് റോഡിലേക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പനങ്ങാട് പഞ്ചായത്തംഗം ലാലി രാജുവാണ് അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

        പ്രദേശവാസികൾ നോക്കിനിൽക്കെയാണ് റോഡരികിലെ മരം കടപുഴകി വീണത്. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഈ സമയം, മറുവശത്തുനിന്ന് സ്കൂട്ടറിൽ വരികയായിരുന്ന ലാലി രാജുവിനെ ആളുകൾ ശബ്ദമുണ്ടാക്കി നിർത്തിക്കുകയായിരുന്നു.

      മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വാർഡുകൾ സന്ദർശിച്ചു മടങ്ങുന്ന വഴിയായിരുന്നു അപകടമുണ്ടായത്. വണ്ടി നിർത്തിയ ഉടനെ തൻ്റെ മുന്നിലേക്ക് മരം പതിക്കുകയായിരുന്നെന്ന് ലാലി രാജു പറഞ്ഞു.

NDR News
23 May 2024 04:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents