headerlogo
recents

തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; പതിനഞ്ചുപേർക്ക് പരിക്ക്

അപകടമുണ്ടായത് ഇന്ന് രാവിലെയോടെ

 തൃശ്ശൂരിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; പതിനഞ്ചുപേർക്ക് പരിക്ക്
avatar image

NDR News

23 May 2024 01:35 PM

തൃശ്ശൂർ: കേച്ചേരിയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് പിറകിൽ സ്വകാര്യ ബസ്സിടിച്ചുണ്ടായ അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. 

      പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകരുടെ സഹായത്തോടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

     അപകടത്തെ തുടർന്ന് കേച്ചേരിയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. 

NDR News
23 May 2024 01:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents