headerlogo
recents

കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മഴയ്ക്ക് സാധ്യത; ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി

എട്ട് ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചു

 കുറഞ്ഞ സമയംകൊണ്ട് കൂടുതൽ മഴയ്ക്ക് സാധ്യത; ജാഗ്രതവേണമെന്ന് മുഖ്യമന്ത്രി
avatar image

NDR News

23 May 2024 11:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലവെള്ളപ്പാച്ചിലും മിന്നൽപ്രളയവും കരുതിയിരിക്കണം. സംസ്ഥാനത്ത് എട്ട് ക്യാമ്പുകളിലായി 223 പേരെ മാറ്റിപ്പാർപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

     നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന്‌ പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ട്‌ടിച്ചേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ച എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 

      പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയും പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളിൽ വെള്ളിയാഴ്‌ചയും ഓറഞ്ച് അലേർട്ട് പ്രഖ്യപിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

NDR News
23 May 2024 11:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents