headerlogo
recents

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി

ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയത്

 പ്രതികൂല കാലാവസ്ഥ; കരിപ്പൂരിൽ നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി
avatar image

NDR News

23 May 2024 12:41 PM

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കി. ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയത്. ഇന്ന് രാത്രി 8.35ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കും, രാത്രി 10.05ന് കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കും, രാത്രി 11.10ന് മസ്കത്തിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്.

       കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. ബുധനാഴ്ച രാത്രി 10.05ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി വിമാനം ഇന്ന് പകൽ 11.30ഓടെയാണ് പുറപ്പെട്ടത്. മസ്കറ്റ‍ിലേക്കുള്ള വിമാനം 12 മണിയോടെ പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു

      ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. പിന്നീട് ഈ വിമാനം കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

NDR News
23 May 2024 12:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents