headerlogo
recents

റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിൻ്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്

 റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
avatar image

NDR News

23 May 2024 12:11 PM

തിരുവനന്തപുരം: റോഡിലെ വെള്ളക്കെട്ടിൽ ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാറശ്ശാല, പുത്തൻകടയിൽ പുതുവൽ പുത്തൻവീട്ടിൽ അശോകൻ, ബിന്ദു ദമ്പതിമാരുടെ മകൻ നന്ദു(22)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 

       നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊൻവിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിൻ്റെ ഒഴുക്കാണ് അപകടത്തിലേക്ക് നയിച്ചത്. 

       റോഡിൽ തെറിച്ച് വീണ നന്ദുവിനെ പിന്നലെ എത്തിയ വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരണമടഞ്ഞു.

NDR News
23 May 2024 12:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents