വീടിന്‍റെ ചുമർ തകർന്നു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മഴയിൽ കുതിർന്ന ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു

തിരുവനന്തപുരം: വീടിന്‍റെ ചുമർ തകർന്നു വീണ് വീട്ടമ്മ മരിച്ചു. പോത്തൻകോട് ഇടത്തറ വാർഡിൽ ശ്രീകല(61)യാണ് മരിച്ചത്. മഴയിൽ കുതിർന്ന ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു.
ഇന്ന് രാവിലെ വീടിനോടനുബന്ധിച്ചുള്ള പഴയ വീട്ടിൽ സൂക്ഷിച്ചിരുന്ന വിറകെടുക്കാനെത്തിയതായിരുന്നു ശ്രീകല. ഈ സമയത്താണ് അപകടം സംഭവിച്ചത്. പഴയ വീട് പൊളിച്ചു മാറ്റിക്കൊണ്ടിരിക്കെ കനത്ത മഴ പെയ്തതിനാൽ പ്രവൃത്തി നിർത്തിവെച്ചിരുന്നു.