headerlogo
recents

അവയവം മാറി ശസ്ത്രക്രിയ; ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യം ചെയ്തു

ഡോ. ബിജോൺ ജോൺസണെയാണ് ചോദ്യം ചെയ്തത്

 അവയവം മാറി ശസ്ത്രക്രിയ; ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ ചോദ്യം ചെയ്തു
avatar image

NDR News

20 May 2024 09:49 PM

കോഴിക്കോട്: അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ബിജോൺ ജോൺസണെ ചോദ്യം ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തത്. സസ്പെൻഷന് ശേഷം നാട്ടിൽ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. 

      അതേസമയം, നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച് നിന്നു. ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാർ കണ്ടെത്തിയതെന്നും ഡോക്ടർ മൊഴി നൽകി. ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സുമാർക്കും ഡോക്ടർമാർക്കും ഒപ്പമായിരുന്നു ചോദ്യം ചെയ്യൽ.

NDR News
20 May 2024 09:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents