headerlogo
recents

പുതിയങ്ങാടിയിൽ വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി

രണ്ടുപേർ ഓടി രക്ഷപ്പെട്ടു; പ്രതികൾക്കായി അന്വേഷണം തുടരുന്നു

 പുതിയങ്ങാടിയിൽ വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി
avatar image

NDR News

20 May 2024 09:16 PM

കോഴിക്കോട്: പുതിയങ്ങാടിയിൽ നിന്ന് വൻ മയക്ക് മരുന്ന് വേട്ട. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടിൽ നിന്നാണ് പൊലീസും എക്‌സൈസും സംയുക്തമായി ലഹരി വസ്തുക്കൾ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

       750 ഗ്രാം എം.ഡി.എം.എ., 80 എൽ.എസ്.ഡി. സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

       ബെംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേരെ കൂടാതെ കൂടുതൽ പ്രതികളുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. 

NDR News
20 May 2024 09:16 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents