headerlogo
recents

വിഷം കഴിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വടകര പൊലീസ് സ്റ്റേഷനിൽ

യുവാവിനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 വിഷം കഴിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വടകര പൊലീസ് സ്റ്റേഷനിൽ
avatar image

NDR News

16 May 2024 08:22 AM

വടകര: വിഷം കഴിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വടകര പൊലീസ് സ്റ്റേഷനിൽ. യൂത്ത് കോൺഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡൻ്റ് അർജുൻ ശ്യാമാണ് അവശനിലയിൽ സ്റ്റേഷനിലെത്തിയത്. പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

      ബുധനാഴ്ച ഉച്ചയ്ക്കാണ് വിഷം കഴിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് വടകരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയ ശേഷം പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

      തൻ്റെ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവാവ് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ ഇദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

NDR News
16 May 2024 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents