headerlogo
recents

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്ക്ക് ശസ്ത്രക്രിയയ്ക്കെത്തിയ കുഞ്ഞിന് നാവിൽ ശസ്ത്രക്രിയ

സംഭവത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ട‍ർ മാപ്പ് പറഞ്ഞു

 കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്ക്ക് ശസ്ത്രക്രിയയ്ക്കെത്തിയ കുഞ്ഞിന് നാവിൽ ശസ്ത്രക്രിയ
avatar image

NDR News

16 May 2024 01:11 PM

കോഴിക്കോട്: കൈയ്ക്ക് ശസ്ത്രക്രിയയ്ക്കെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കെതിരെയാണ് ഗുരുതരമായ ചികിത്സപ്പിഴവിനെതിരെ ആരോപണമുയർന്നത്. മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക്സ് സർജറി വിഭാഗത്തിൽ നടന്ന ശസ്ത്രക്രിയയിലാണ് ഗുരുതര വീഴ്ചയുണ്ടായത്. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

      കൈയ്ക്ക് ശസ്ത്രക്രിയയ്ക്ക് എത്തിയ നാല് വയസ്സുകാരിയുടെ നാക്കിനാണ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കുഞ്ഞിന്റെ കൈയിലെ ആറാം വിരൽ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവ‍ർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ട‍ർ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരൽ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 

      എന്നാൽ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോ‍ർ‌ട്ട് ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

NDR News
16 May 2024 01:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents