പാലേരിയിൽ യുവതി പ്രസവത്തെ തുടർന്ന് മരിച്ചു
ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു
പാലേരി: പ്രസവത്തോടനുബന്ധിച്ചുണ്ടായ അസുഖത്തെ തുടര്‍ന്ന് പാലേരിയിൽ യുവതി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യ(39)യാണ് മരിച്ചത്.
വടകരയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതിയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുളിയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാരുടെയും ദാക്ഷായണി അമ്മയുടെയും മകളാണ് ദിവ്യ. മകള്‍: ശ്രീവാമിക. സംസ്‌ക്കാരം ഇന്ന് മുളിയങ്ങലിലെ വീട്ടുവളപ്പില്‍.