headerlogo
recents

കൂത്താളിയിൽ മതിലിലിടിച്ച് ജീപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

പേരാമ്പ്ര അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്

 കൂത്താളിയിൽ മതിലിലിടിച്ച് ജീപ്പ് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
avatar image

NDR News

10 May 2024 12:10 PM

പേരാമ്പ്ര: കൂത്താളിയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. പൈതോത്ത് പള്ളിത്താഴെ അക്ഷയ്ക്കാണ് പരിക്കേറ്റത്. ഇയാളെ പേരാമ്പ്ര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കൂത്താളി അമ്പലം ഏരൻതോട്ടം റോഡിലായിരുന്നു സംഭവം.

      അക്ഷയ് ഓടിച്ച ജീപ്പ് റോഡരികിലുള്ള മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഒരു മണിക്കൂറോളം ജീപ്പിനടിയിൽ കുടുങ്ങിക്കിടന്ന യുവാവിനെ പേരാമ്പ്രയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് ഹൈഡ്രോളിക് ഉപകരണങ്ങൾ, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് ജീപ്പ് ഉയർത്തി സാരമായ പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്തിയത്.

      സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ കെ.ടി. റഫീക്കിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ സിധീഷ്, സത്യനാഥ്, ലതീഷ് ജിഷാദ്, രഗിനേഷ്, പ്രശാന്ത് കുമാർ, ജിനേഷ്, വിനീത്, അശ്വിൻ ഗോവിന്ദ്, ഷൈജു, സനൽരാജ്, ഹോം ഗാർഡ് അനീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

NDR News
10 May 2024 12:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents