headerlogo
recents

പാലക്കാട് ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചെരിഞ്ഞു

അപകടമുണ്ടായത് ഇന്നലെ രാത്രിയോടെ

 പാലക്കാട് ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചെരിഞ്ഞു
avatar image

NDR News

07 May 2024 10:19 AM

പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനക്കുട്ടി ചരിഞ്ഞു. 20 വയസ്സ് പ്രായമുള്ള ആനയാണ് ചെരിഞ്ഞത്. പാലക്കാട് – കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 

      തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ ആണ് ആനയെ ഇടിച്ചത്. സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ കേസെടുക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. ട്രെയിനുകൾക്ക്‌ വേഗനിയന്ത്രണം ഉള്ള മേഖലയായിട്ടുപോലും അപകടം നടന്നത് ദൗർഭാഗ്യകരമാണെന്നും ഡി.എഫ്.ഒ. ജോസഫ് തോമസ് പറഞ്ഞു.

      ഒരു മാസത്തിനിടെ രണ്ടാമത്തെ കാട്ടാനയാണ് ട്രെയിൻ ഇടിച്ച് ചെരിയുന്നത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചതായും ജോസഫ് തോമസ് പറഞ്ഞു. ആനക്കുട്ടിയുടെ മൃതദേഹം ക്രെയിൻ ഉപയോഗിച്ച് മാറ്റി. വൈകാതെ പോസ്റ്റ്മോർട്ടം നടത്തും.

NDR News
07 May 2024 10:19 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents