വടകരയിൽ തെരുവുനായകളുടെ ആക്രമണം; വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മദ്രസയിലേക്ക് പോകുന്ന കുട്ടിക്ക് നേരെയാണ് നായകൾ പാഞ്ഞടുത്തത്

വടകര: തെരുവുനായകളുടെ അക്രമണത്തിൽ നിന്നും വിദ്യാർത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്. അഴിയൂരിൽ മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിക്ക് നേരെയാണ് ആറോളം നായകൾ തെരുവുനായകൾ പാഞ്ഞടുത്തത്.
നായകൾ ആദ്യം കുട്ടിയെ അക്രമിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി അടുത്ത കെട്ടിടത്തിലേക്ക് കയറി രക്ഷപ്പെട്ടു. അതിനു ശേഷം വീണ്ടും നായകൾ കുട്ടിക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. അഴിയൂരും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇതിന് അടിയന്തര നടപടി വേണമെണ് നാട്ടുകാരുടെ ആവശ്യം.