headerlogo
recents

ഐ.സി.യു. പീഡനക്കേസ്; ഡോ. കെ.വി. പ്രീതിക്കെതിരെ പുനരന്വേഷണം

റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കാനും നിർദ്ദേശം

 ഐ.സി.യു. പീഡനക്കേസ്; ഡോ. കെ.വി. പ്രീതിക്കെതിരെ പുനരന്വേഷണം
avatar image

NDR News

07 May 2024 02:28 PM

കോഴിക്കോട്: ഐ.സി.യു. പീഡനക്കേസുമായി ബന്ധപ്പെട്ട് ഡോ. കെ.വി. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്. അതിജീവിതയുടെ പരാതിയിൽ ഉത്തരമേഖലാ ഐ.ജി. കെ. സേതുരാമനാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. കോഴിക്കോട് നാർക്കോട്ടിക് സെൽ എ.സി.പി. ടി.പി. ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

       കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐ.സി.യു. പീഡനക്കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതി തന്റെ മൊഴി പൂർണമായും രേഖപ്പെടുത്താതെയാണ് പോലീസിന് റിപ്പോർട്ട് നൽകിയതെന്നാരോപിച്ച് അതിജീവിത പരാതി നൽകിയിരുന്നു. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന കെ. സുദർശൻ അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു.

       പലതവണ ആവശ്യപ്പെട്ടിട്ടും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ പോലീസ് തയ്യാറാകാത്തിനെ തുടർന്ന് അതിജീവിത കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ സമരം ചെയ്തിരുന്നു. 12 ദിവസത്തെ സമരത്തിനുശേഷമാണ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്. ഇതിൽ താനും ബന്ധുക്കളും സീനിയർ നഴ്സിങ് ഓഫീസറും നൽകിയ മൊഴി വിശ്വാസത്തിലെടുക്കാതെ ഡോ. കെ.വി. പ്രീതിയുടെ മൊഴി മാത്രമാണ് അന്വേഷണ സംഘം മുഖവിലക്കെടുത്തതെന്നും അതിജീവിത ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഉത്തര മേഖല ഐ.ജി. പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഐ.ജിയുടെ നിർദ്ദേശം.

NDR News
07 May 2024 02:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents