headerlogo
recents

കോഴിക്കോട്ടും തിരുവനന്തപുരത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

കൊടുവള്ളി ആർ.ടി.ഒ. ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റാണ് തടഞ്ഞത്

 കോഴിക്കോട്ടും തിരുവനന്തപുരത്തും ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി
avatar image

NDR News

07 May 2024 10:32 AM

കോഴിക്കോട്: ജില്ലയിൽ ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. കൊടുവള്ളി ആർ.ടി.ഒ. ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ് ഇന്നും തടഞ്ഞത്. 

      ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം.

      തിരുവനന്തപുരത്തും ഇന്ന് ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ആദ്യം ആരും പങ്കെടുക്കാൻ എത്തിയില്ലെങ്കിലും പിന്നീട് രണ്ടുപേർ ടെസ്റ്റിനെത്തി. രണ്ടു പേരും ടെസ്റ്റിൽ പങ്കെടുക്കാതെ മടങ്ങി. ഇന്നത്തെ തീയതി റദ്ദായതിനെ തുടർന്നാണ് ടെസ്റ്റിനെത്തിയവർ മടങ്ങിയത്.

NDR News
07 May 2024 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents