കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജി കോടതി പരിഗണിച്ചു; മേയർക്കെതിരെ കേസെടുക്കാൻ നിർദേശം
അഞ്ചുപേർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കേസെടുക്കാൻ കോടതി നിർദേശം. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ അഞ്ചുപേർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം.
മേയർ ആര്യ രാജേന്ദ്രൻ, സച്ചിൻ ദേവ്, മേയറുടെ സഹോദരൻ , സഹോദരന്റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാകും കേസ്. കോടതി വിധി ലഭിച്ചശേഷം കന്‍റോണ്‍മെന്‍റ് പോലീസ് തുടർനടപടികൾ സ്വീകരിക്കും. പൊലിസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് യദു കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്നാണ് ഹർജി പരിഗണിച്ചത്. അതേസമയം ബസിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസആടിസി വർക്കു ഷോപ്പിൽ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പൊലിസ് ശേഖരിച്ചു.