മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ചു; വീട്ടുപകരണങ്ങൾ കത്തിനശിച്ചു
സംഭവ സമയത്ത് റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി
തൃശ്ശൂർ: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിതെറിച്ച് വീട്ടുപകരണങ്ങൾ കത്തി നശിച്ചു. പാവറട്ടി പൂവത്തൂരിലെ മരയ്ക്കാത്ത് അജീഷിൻ്റെ ഭാര്യയുടെ ഫോണാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. തീപിടുത്തത്തിൽ മുറിയിലുണ്ടായിരുന്ന കട്ടിൽ, കിടക്ക, എയർ കണ്ടീഷണർ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു.
റൂമിൽ നിന്ന് ശബ്ദം കേട്ടയുടൻ പുക ഉയരുന്നത് കണ്ടാണ് വീട്ടുകാർ സംഭവമറിഞ്ഞത്. സംഭവ സമയത്ത് റൂമിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അജീഷിൻ്റെ ഭാര്യയും മക്കളും അമ്മയുമാണ് വീട്ടിൽ താമസം. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.