പാലക്കാട് ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം
ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആസിഡ് ആക്രമണം
പാലക്കാട് : ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആസിഡ് ആക്രമണം.
ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്.
പൊള്ളലേറ്റ ബർഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.