കോഴിക്കോട്ട് സൂര്യാഘാതമേറ്റ് ചികിത്സയിലായ വയോധികൻ മരിച്ചു
മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ(63)യാണ് മരിച്ചത്
കോഴിക്കോട്: സൂര്യാഘാതമേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഹനീഫ(63)യാണ് മരിച്ചത്. ബുധനാഴ്ചയാണ് ഹനീഫയെ സൂര്യാതപമേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കല്പണിക്കാരനായ ഹനീഫ ബുധനാഴ്ച ഉച്ചയ്ക്ക് മലപ്പുറം താമരക്കുഴിയില്‍ ജോലിചെയ്തുകൊണ്ടിരിക്കെയാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.