headerlogo
recents

വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇനി സ്റ്റോപ്പില്ല

എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക

 വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇനി സ്റ്റോപ്പില്ല
avatar image

NDR News

01 May 2024 03:56 PM

എറണാകുളം: വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇനി സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. 

    എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്‌സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. 

    സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്.

NDR News
01 May 2024 03:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents