headerlogo
recents

വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിലേക്ക്

പവർകട്ട് വേണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി.

 വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോഡിലേക്ക്
avatar image

NDR News

30 Apr 2024 11:49 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി. സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന് വൈദ്യുതിമന്ത്രി മറുപടി നൽകിയിട്ടില്ല. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി കെ.എസ്.ഇ.ബി. ഉന്നതതല യോഗം ചേരും.

       വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി. വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് ആളുകൾ കെ.എസ്.ഇ.ബി. ഓഫീസിലെത്തി പ്രതിഷേധിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. 

      ഓവർലോഡ് വരുന്നതിനാൽ ട്രാൻസ്‌ഫോമറുകൾ തകരാറിലാകുന്നതായും ഇത്തരത്തിൽ 700ലധികം ട്രാൻസ്‌ഫോമറുകൾ ഇതേവരെ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവർലോഡ് വരുന്ന സാഹചര്യത്തിൽ ട്രാൻസ്‌ഫോമറുകൾ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.

NDR News
30 Apr 2024 11:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents