പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച കേസ് ; യുവാവിന് ജീവപര്യന്തം
ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം
മലപ്പുറം: നിലമ്പൂരിൽ 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34 കാരനായ യുവാവിന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും. തൃശൂർ പള്ളം സ്വദേശി അബ്ദുൽ റഹീമിനെയാണ് നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
ജീവപര്യന്തം തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം തടവ് ശിക്ഷ അനുഭവിക്കണം. 2018ൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ വിധിച്ചത്.